/kalakaumudi/media/post_banners/6472ac7e6f5dffef48a954d86ceda777900d04dc02a95e756b85cfcaa8ad70c1.jpg)
കൊച്ചി: ശ്രദ്ധേയമായി കൊച്ചി സിറ്റി ട്രാഫിക് പൊലീസിന്റെ ഹ്രസ്വ ചിത്രം 'ശുഭയാത്ര'. ട്രാഫിക് ബോധവല്‍ക്കരണം ലക്ഷ്യമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലറിഷ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഹ്രസ്വ ചിത്രം ഒഫീഷ്യല്‍ യൂട്യൂബ് റിലീസായി മോഹന്‍ലാല്‍, ഇന്ദ്രജിത്ത്, ബേസില്‍ ജോസഫ്, മെന്റാലിസ്റ്റ് ആദി ഒപ്പം മറ്റു 45 ഓളം താരങ്ങളുടെയും സോഷ്യല്‍ മീഡിയയിലൂടെ നിര്‍വഹിച്ചു.
11 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന വാക്കുകള്‍ തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തവും. 'സിനിമയിലെ പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ റീടേക്കുകള്‍ ഇല്ല' എന്നാണ് അദ്ദേഹം പറയുന്നത്. ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാണം ചവറ ഫിലിം സ്‌കൂളും, പറക്കാട്ട് ജ്വല്‍സും ചേര്‍ന്നാണ്. ഷിഖിന്‍, വൈഗ, ഗോഡ്‌സണ്‍ എന്നിവരാണ് അഭിനേതാക്കള്‍.