/kalakaumudi/media/post_banners/999a17fd3f43fbcff4f0b1c89ce7c1df1652aab4d92415ec3e9fa7fe19af9018.jpg)
തിരുവനന്തപുരം: ഒട്ടും ദുരുപദ്ദേശ്യപരമല്ലാത്ത നടപടിയായിട്ടും മനോവിഷമമുണ്ടായ സഹോദരിയോട് സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞെന്നും വിവാദം അവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് വിവാദം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചത്.
കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചതാണ് വിവാദമായത്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഐപിസി 354 എ വകുപ്പ് പ്രകാരം സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.