സിദ്ധാർഥന്റെ മരണം: മൂഖ്യപ്രതി സിൻജൊ ജോൺസൺ പിടിയിൽ, പൊലീസിൽ കീഴടങ്ങി കാശിനാഥൻ

മുതിർന്ന വിദ്യാർത്ഥിയായ സിൻജോ സിദ്ധാർഥനെ ക്രൂരമായി മർദിച്ചിരുന്നതായി സിദ്ധാർത്ഥിന്റെ അച്ഛൻ ആരോപിച്ചിരുന്നു

author-image
Greeshma Rakesh
New Update
സിദ്ധാർഥന്റെ മരണം: മൂഖ്യപ്രതി സിൻജൊ ജോൺസൺ പിടിയിൽ, പൊലീസിൽ കീഴടങ്ങി കാശിനാഥൻ

 സിൻജൊ ജോൺസൺ  ,   കാശിനാഥൻ 

കൊല്ലം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി സിൻജൊ ജോൺസൺ പിടിയിൽ. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് സിൻജോയെ പിടികൂടിയത്. മുതിർന്ന വിദ്യാർത്ഥിയായ സിൻജോ സിദ്ധാർഥനെ ക്രൂരമായി മർദിച്ചിരുന്നതായി സിദ്ധാർത്ഥിന്റെ അച്ഛൻ ആരോപിച്ചിരുന്നു.

കൊല്ലം ഒടനാവട്ടം സ്വദേശിയാണ് പിടിയിലായ സിൻജോ.അതെസമയം കേസിൽ ഒളിവിലുണ്ടായിരുന്ന മറ്റൊരു പ്രതിയായ കാശിനാഥൻ ആർ എസ് പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. ഇവർ രണ്ടുപേരുൾപ്പെടെ നാലുപേർക്കെതിരെ ശനിയാഴ്ച പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആകെ 18 പ്രതികളിൽ അഞ്ചുപേരെ കൂടിയാണ് ഇനി പിടികൂടാനുള്ളത്.

sinjo johnson kollam siddharth death case Arrest