പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ ദുരൂഹമരണം;സിൻജോ ഉൾപ്പെടെ 6 പ്രതികളെ കസ്റ്റഡിയിൽ വിട്ടു

സിൻജോ ജോൺസൺ, അമീർ അക്ബറലി, സൗദ്, ആദിത്യൻ, കാശിനാഥൻ, ഡാനിഷ് എന്നിവരെയാണ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്

author-image
Greeshma Rakesh
New Update
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ ദുരൂഹമരണം;സിൻജോ ഉൾപ്പെടെ 6 പ്രതികളെ കസ്റ്റഡിയിൽ വിട്ടു

 

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിൻജോ ജോൺസൺ ഉൾപ്പെടെ പ്രധാന പ്രതികളായ ആറ് പേരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സിൻജോ ജോൺസൺ, അമീർ അക്ബറലി, സൗദ്, ആദിത്യൻ, കാശിനാഥൻ, ഡാനിഷ് എന്നിവരെയാണ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

കേസിൽ തെളിവുകൾ ശേഖരിക്കാനും മർദ്ദിക്കാൻ ഉപയോഗിച്ച ആയുധങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്താനുമാണ് ഇവരെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചത് സിൻജോയും കാശിനാഥനുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ഇതേത്തുടർന്ന് പ്രതികളുടെ ഫോണുകളുടെ ഫൊറൻസിക് പരിശോധന, സെലോഫൈൻ ടെസ്റ്റ് തുടങ്ങിയ വിദഗ്ധ പരിശോധനകൾ നടത്താനായി അന്വേഷണ സംഘം കോടതിയെ സമീപിക്കും.

അതേസമയം സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് അടച്ചിട്ടിരുന്ന പൂക്കോട് വെറ്ററിനറി കോളേജിൽ ഇന്നലെ മുതൽ ക്ലാസുകൾ പുനരാരംഭിച്ചു. കാമ്പസിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നീരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും തീരുമാനമായിട്ടുണ്ടെന്ന് കോളേജ് അധികൃതർ അറിയിച്ചു.

forensic test sidharthan death case pookode veterinary college