സിദ്ധാർത്ഥിന്റെ മരണത്തിൽ ഇടപെട്ട് ​ഗവർണർ; വിസിയ്ക്ക് സസ്പെൻഷൻ, ജുഡീഷ്യൽ അന്വേഷണത്തിന് നീക്കം

സർക്കാർ മൗനം തുടരുന്നതിനിടെ സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

author-image
Greeshma Rakesh
New Update
സിദ്ധാർത്ഥിന്റെ മരണത്തിൽ ഇടപെട്ട് ​ഗവർണർ; വിസിയ്ക്ക് സസ്പെൻഷൻ, ജുഡീഷ്യൽ അന്വേഷണത്തിന് നീക്കം

തിരുവനന്തപുരം: സർക്കാർ മൗനം തുടരുന്നതിനിടെ സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സംഭവത്തിൽ വയനാട് വെറ്ററിനറി സർവകലാശാല വിസിക്കെതിരെയുെ ഗവർണർ നടപടിയെടുത്തു. വിസിയെ സസ്പെന്റ് ചെയ്തതായി ഗവർണർ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെറ്റിനറി സർവകലാശാല വീസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഗവർണറുടെ ഇടപെടൽ.

തുടർച്ചയായി മൂന്നുദിവസം വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി.സംബവത്തിൽ സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് വിമർശിച്ച ഗവർണർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് നീക്കം ആരംഭിച്ചതായും അറിയിച്ചു.

ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്ഐ ഹെഡ് കോർട്ടേഴ്സുകൾ ആക്കി മാറ്റുകയാണ്. എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തനിക്ക് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവർണർ പറഞ്ഞു.

Investigation governor arif muhammed khan sidharthan death case veterinary university vc