/kalakaumudi/media/post_banners/2819f5654a56aae085eb41242e13069df9c7545365b2ed6e376326464a404281.jpg)
കൊച്ചി: കളമശ്ശേരി കുസാറ്റ് ഫെസ്റ്റിലെ പരിപാടിക്കിടയിലെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് സംഭവത്തില്‍ പ്രതികരിച്ച് സംഗീതനിശ പരിപാടി അവതരിപ്പിക്കേണ്ടിയരുന്ന ബോളിവുഡ് ഗായിക നിഖിത ഗാന്ധി.
'ഞാന്‍ വേദിയിലേക്ക് വരാനിരിക്കുന്നതിന് തൊട്ടുമുമ്പാണ് അപ്രതീക്ഷിതമായി ഈ സംഭവം ഉണ്ടായത്. അഗാധമായ ദുഃഖം പ്രകടിപ്പിക്കാന്‍ വാക്കുകളൊന്നും പര്യാപ്തമല്ല. എന്റെ പ്രാര്‍ത്ഥനകളെല്ലാം വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങത്തോടൊപ്പമുണ്ട്', നിഖിത ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
നിഖിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്കായാണ് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത്. അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ നിലഗുരുതരമാണ്. ഇവരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.
മഴ പെയ്തതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് തിരക്കിനിടയാക്കുകയും ഇതോടെ മുന്നിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ വീഴുകയുമായിരുന്നു. ഇത് അപകടത്തിന്റെ ആക്കം കൂട്ടി.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">