ചിട്ടി ആയി ഹേ... ഈ ശബ്ദം ഇനി ഓര്‍മ; ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് (73) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു ഇന്ത്യം.

author-image
Web Desk
New Update
ചിട്ടി ആയി ഹേ... ഈ ശബ്ദം ഇനി ഓര്‍മ; ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

 

മുംബൈ: പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് (73) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു ഇന്ത്യം.

മകള്‍ നയാബ് ഉദാസ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കജ് ഉദാസിന്റെ മരണം അറിയിച്ചത്. രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ.

ഗുജറാത്തിലെ ജറ്റ്പുര്‍ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. സംഗീതതാല്‍പര്യമുള്ള കുടുംബമായിരുന്നു പങ്കജിന്റേത്. ചിട്ടി ആയി ഹേ പോലുള്ള ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗായകനായി അദ്ദേഹം മാറി.

singer obituary pankaj udhas