മാധ്യമപ്രവര്‍ത്തകന്‍ വീണു; നടത്തം നിറുത്തി, കൈയടിച്ച് അനിത കുമാരി!

ഓയൂരില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ തെളിവെടുപ്പ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ വീണപ്പോള്‍ കൈയടിച്ച് പ്രതി അനിത കുമാരി.

author-image
Web Desk
New Update
മാധ്യമപ്രവര്‍ത്തകന്‍ വീണു; നടത്തം നിറുത്തി, കൈയടിച്ച് അനിത കുമാരി!

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ തെളിവെടുപ്പ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ വീണപ്പോള്‍ കൈയടിച്ച് പ്രതി അനിത കുമാരി. മാധ്യമപ്രവര്‍ത്തകന്‍ വീഴുന്നത് കണ്ടതോടെ അനിത നടത്തം നിര്‍ത്തി. പിന്നെ കൈയടിക്കുകയും നന്നായി, നടക്കാന്‍ സമ്മതിക്ക് എന്ന് പ്രതികരിക്കുകയും ചെയ്തു.

ചിറക്കര തെങ്ങുവിളയിലെ ഫാമിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. പ്രതികളായ കെ ആര്‍ പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. വാനില്‍ നിന്ന് തെളിവെടുപ്പിന് അനിത കുമാരിയെ മാത്രമേ പുറത്തിറക്കിയുള്ളൂ.

ഫാം ഹൗസില്‍ നിന്ന് കത്തിക്കരിഞ്ഞ നോട്ട്ബുക്കും ഇന്‍സ്ട്രുമെന്റ് ബോക്‌സും കണ്ടെത്തി. തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിയുടെ നോട്ട്ബുക്കാണോ എന്നാണ് പൊലീസിന്റെ സംശയം.

kollam kerala police kerala police Latest News kerala news