കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

കൊല്ലം ഓയൂരില്‍ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്.

author-image
Web Desk
New Update
കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

കൊല്ലം: കൊല്ലം ഓയൂരില്‍ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്.

ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച് കാറില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് സഹോദരന്‍ പറഞ്ഞു. ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.

സഹോദരന്‍ തടയാന്‍ ശ്രമിച്ചു. ഈ സമയം കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നു. അതോടെ ആണ്‍കുട്ടി താഴെ വീണു. ദൃശ്യങ്ങളില്‍ കാര്‍ കണ്ടെത്തിയെങ്കിലും നമ്പര്‍ വ്യക്തമല്ല.

kollam police kerala police