'ടിവി കണ്ടോണ്ടിരുന്ന കുഞ്ഞിനെയാ അവന്‍ കൊന്നത്.. എന്ത് നീതിയാ ഞങ്ങള്‍ക്ക് കിട്ടിയത്?'

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനെ വെറുതെ വിട്ട വിധി വന്നതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് പ്രതികരിച്ച് കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും.

author-image
Priya
New Update
'ടിവി കണ്ടോണ്ടിരുന്ന കുഞ്ഞിനെയാ അവന്‍ കൊന്നത്.. എന്ത് നീതിയാ ഞങ്ങള്‍ക്ക് കിട്ടിയത്?'

 

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനെ വെറുതെ വിട്ട വിധി വന്നതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് പ്രതികരിച്ച് കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും.

ഞാന്‍ ചോറ് കൊടുത്തിട്ട് പോയ കുഞ്ഞാ, ടിവി കണ്ടോണ്ടിരുന്ന കുഞ്ഞിനെയാ അവന്‍ കൊന്നത്.14 വര്‍ഷം കുഞ്ഞുങ്ങളില്ലാതിരുന്ന് കിട്ടിയ കുഞ്ഞാണെന്ന് പറഞ്ഞാണ് മുത്തശ്ശി അലറിക്കരഞ്ഞു.

നിലത്ത് കിടന്നുരുണ്ടും അലറി നിലവിളിച്ചുമായിരുന്നു കുടുംബാംഗങ്ങളുടെ പ്രതികരണം. നിങ്ങള്‍ക്കും കുഞ്ഞുങ്ങളില്ലേ? എന്റെ കുഞ്ഞിനെ കൊന്നത് സത്യവാ. എന്നിട്ട് അവനെ വെറുതെ വിട്ടു. അവനെ ഞങ്ങള്‍ വെറുതെ വിടത്തില്ല. എന്റെ ഭര്‍ത്താവ് അവനെ കൊന്നിട്ട് ജയിലില്‍ പോകും.

എന്ത് നീതിയാ ഞങ്ങള്‍ക്ക് കിട്ടിയത്? അവന്‍ സന്തോഷമായിട്ട് ജീവിക്കാന്‍ പോകുവാ, കാശ് വാങ്ങിയിട്ട് അവനെ വെറുതെ വിട്ടിരിക്കുവാ.. അമ്മയും മുത്തശ്ശിയും പറഞ്ഞു. 

murder rape Idukki