'സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടും'; വിവാദ പരാമർശവുമായി എസ്കെഎസ്എസ്എഫ് നേതാവ്

മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയിലെ പ്രസം​ഗമാണ് വിവാദമായത്. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് എല്ലാവരും അംഗീകരിക്കണം

author-image
Greeshma Rakesh
New Update
'സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടും'; വിവാദ പരാമർശവുമായി എസ്കെഎസ്എസ്എഫ് നേതാവ്

കോഴിക്കോട്: വിവാദമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിന്റെ പരാമർശം.സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്കെഎസ്എസ്എഫ് പ്രവർത്തകർ ഉണ്ടാകുമെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു.

മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയിലെ പ്രസംഗമാണ് വിവാദമായത്. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് എല്ലാവരും അംഗീകരിക്കണം. അങ്ങനെ അല്ലാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ കൂട്ടിച്ചേർത്തു. ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.

controversial remarks skssf sathar panthaloor