ഊട്ടിയില്‍ മഞ്ഞുവീഴ്ച; വെള്ളപുതച്ച് പുല്‍മേടുകള്‍; സഞ്ചാരികളുടെ ഒഴുക്ക്

ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ബുധനാഴ്ച കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 6 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. മഞ്ഞുകണങ്ങള്‍ പറ്റിപ്പപിടിച്ച പുല്‍മേടുകള്‍ വെള്ള നിറത്തിലായി.

author-image
Web Desk
New Update
ഊട്ടിയില്‍ മഞ്ഞുവീഴ്ച; വെള്ളപുതച്ച് പുല്‍മേടുകള്‍; സഞ്ചാരികളുടെ ഒഴുക്ക്

 

സുല്‍ത്താന്‍ ബത്തേരി: ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ബുധനാഴ്ച കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 6 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. മഞ്ഞുകണങ്ങള്‍ പറ്റിപ്പപിടിച്ച പുല്‍മേടുകള്‍ വെള്ള നിറത്തിലായി.

സാധാരണയായി മഞ്ഞുവീഴ്ച നവംബറില്‍ ആരംഭിക്കുന്നതാണ്. മഴ തുടര്‍ച്ചയായി പെയ്തതതോടെയാണ് ഇത്തവണ മഞ്ഞുവീഴ്ച വൈകിയത്. മഞ്ഞുവീഴ്ച കാര്‍ഷികമേഖലയെ കാര്യമായി ബാധിക്കും. തേയിലച്ചെടികളും പച്ചക്കറി കൃഷികളും കരിഞ്ഞുപോകും.

മഞ്ഞുവീഴ്ച കാണാനും ചിത്രങ്ങള്‍ എടുക്കാനും സഞ്ചാരികള്‍ ഊട്ടിയിലേക്ക് എത്തിത്തുടങ്ങി. കൂടുതലും വിദേശ വിനോദസഞ്ചാരികളാണ് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഊട്ടിയിലെത്തുക. അതിര്‍ത്തി ജില്ലയായ വയനാട്ടിലും രണ്ട് ദിവസമായി രൂക്ഷമായ തണുപ്പാണ്.

wayanad weather Climate ooty snowfall