കുതിച്ചുയർന്ന് ഉള്ളിവില; നിയന്ത്രിക്കാൻ നീക്കവുമായി കേന്ദ്രം

രാജ്യത്ത് സവാളയുടെ വില കുത്തനെ കൂടുകയാണ്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടി വര്‍ധനയാണ് വിലയിലുണ്ടായത്. ഡൽഹിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് രൂപ മുതൽ നൂറ് വരെയാണ് വില

author-image
Greeshma Rakesh
New Update
കുതിച്ചുയർന്ന് ഉള്ളിവില; നിയന്ത്രിക്കാൻ നീക്കവുമായി കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് ഉള്ളിവില. ചെറിയ ഉള്ളിയുടേയും സവാളയുടെയും വിലയാണ് കുത്തനെ ഉയർന്നത്. ചെറിയ ഉള്ളിക്ക് തെക്കൻ കേരളത്തിൽ കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില.തൊട്ടുപിന്നിൽ 70 രൂപയുമായി സവാളയും.അതെസമയം ഉത്സവ നാളുകൾക്ക് വില കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.

അതേസമയം, രാജ്യത്ത് സവാളയുടെ വില കുത്തനെ കൂടുകയാണ്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടി വര്‍ധനയാണ് വിലയിലുണ്ടായത്. ഡൽഹിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് രൂപ മുതൽ നൂറ് വരെയാണ് വില. വിലക്കയറ്റം തടയാൻ നടപടികൾ തുടങ്ങിയെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു.

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില.ഇനി വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് ചെറുകിട കച്ചവടക്കാര്‍ ഉൾപ്പെടെ പറയുന്നത്.മാത്രമല്ല ഗുണനിലവാരം കുറഞ്ഞ ഉള്ളിയാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.

വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് സൂചന. ഒട്ടുമിക്ക ഇന്ത്യൻ വിഭവങ്ങളുടെയും അടിസ്ഥാന ഘടകമാണ് ഉള്ളി, അതിന്റെ വിലയിലെ വർദ്ധനവ് അടിസ്ഥാന വർഗത്തെ സ്വാധീനിക്കാൻ പോന്നവയാണ്. ഈ സാഹചര്യത്തിലാണ് ഉള്ളിവില നിയന്ത്രിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കം.

kerala onion price soaring india central government