/kalakaumudi/media/post_banners/75cdb6e12d85d86d585c3bb1e554a3d7f3020f5e320c210777ce60ab85c7ba8c.jpg)
കൊച്ചി: സോളര്‍ പീഡന കേസിലെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. അഡ്വ. സുധീര്‍ ജേക്കബാണ് മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിനെയും സോളര്‍ കേസിലെ പരാതിക്കാരിയെയും എതിര്‍കക്ഷികളാക്കി പരാതി നല്‍കിയത്.
സോളര്‍ കേസിലെ പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്നും, ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഉള്‍പ്പെടെയാണ് പരാതിയിലെ ആരോപണങ്ങള്‍.