/kalakaumudi/media/post_banners/e1a7f827e866d80fb55fb83175d83fb93a0ad75fc363fc4f163fc52ba71268b3.jpg)
പത്തനംതിട്ട: ചക്ക വേവിച്ച് നൽകാത്തതിന്റെ പേരിൽ അമ്മയുടെ രണ്ടുകൈകളും തല്ലിയൊടിച്ച് മകൻ.മദ്യലഹരിയിണ് അമ്മയോട് മകന്റെ ക്രൂരത. റാന്നി സ്വദേശിനിയായ സരോജിനി(65)യെയാണ് മകൻ വിജേഷ്(35) ക്രൂരമായി മർദിച്ചത്.
മർദനത്തിൽ നടുവിനും തലയ്ക്കും പരുക്കേറ്റു.
സരോജിനി അമ്മ നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ മകൻ വിജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരക്കമ്പുകൊണ്ട് വിജേഷ് സരോജിനിയെ മർദിക്കുകയായിരുന്നു എന്നാണ് വിവരം.