/kalakaumudi/media/post_banners/bf8e7605cc9515058fbdb880319993186bb1ff42ec80d8de5b83583eab0e937e.jpg)
കൊല്ലം: മൂന്നാംകുറ്റിയില്‍ മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തി. മങ്ങാട് താവിട്ടുമുക്കില്‍ രവീന്ദ്രന്‍ ആണ് മരിച്ചത്. മകന്‍ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയോടെ രവീന്ദ്രന്റെ ഫാന്‍സി കടയില്‍ വച്ചാണ് സംഭവം. സാമ്പത്തിക ഇടപാടുകളില്‍ രവീന്ദ്രനും അഖിലും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മകന്റെ അടിയേറ്റ രവീന്ദ്രന്‍ സംഭവം സ്ഥലത്തുവച്ചുതന്നെ മരിച്ചു. കടയിലെ ജീവനക്കാരി സംഭവം അടുത്തുള്ള കടക്കാരെ അറിയിച്ചു. പൊലീസ് എത്തി അഖിലിനെ കസ്റ്റഡിയിലെടുത്തു.