പ്രതിഷ്ഠാ ചടങ്ങില്‍ സോണിയ പങ്കെടുക്കുമോ? തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്

അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ്.

author-image
Web Desk
New Update
പ്രതിഷ്ഠാ ചടങ്ങില്‍ സോണിയ പങ്കെടുക്കുമോ? തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ്. സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് കൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആണ് ഇക്കാര്യം അറിയിച്ചത്.

ഉചിതമായ സമയത്ത് ഈ വിഷയത്തില്‍ തീരുമാനമെടുക്കും. കോണ്‍ഗ്രസില്‍ നിന്ന് സോണിയ ഗാന്ധിക്ക് പുറമെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. സീതാറാം യെച്ചൂരിയടക്കം പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സോണിയ ഗാന്ധി ക്ഷണം സ്വീകരിച്ചതായും അവരോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ മുന്നണിയിലെ പല കക്ഷികളും ഇതിനെതിരായ നിലപാട് എടുത്തതോടെയാണ് കോണ്‍ഗ്രസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയത്.

 

ayodhya mandir BJP congress party sonia gandhi