/kalakaumudi/media/post_banners/45d7361a71fa353a3265fb15c88ffe7349c864afe4907caf9328f10ff93bbbee.jpg)
നാഗര്‍കോവില്‍: നാഗര്‍കോവില്‍- ചെന്നൈ വാരാന്ത്യ സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചു. ജനുവരി 25 വരെ വ്യാഴാഴ്ചകളിലാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. എട്ട് ബോഗികളാണ് വന്ദേഭാരതിലുള്ളത്.
ചെന്നൈയില്‍ നിന്നും രാവിലെ 5.15 ന് പുറപ്പെടുന്ന ട്രെയിന്‍ 9 മണിക്കൂര്‍ കൊണ്ട് ഉച്ചയ്ക്ക് 2.30 ന് നാഗര്‍കോവിലില്‍ എത്തിച്ചേരും. നാഗര്‍കോവിലില്‍ നിന്നും ഉച്ചയ്ക്ക് 2.50 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.45 ന് ചെന്നൈ എഗ്മൂറില്‍ എത്തിച്ചേരും. എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 3245 രൂപയും ചെയര്‍കാറിന് 1605 രൂപയുമാണ് ടിക്കറ്റ് നിരക്ക്.