380 ലിറ്റര്‍ ഇന്ധനശേഷി, 180 ഡിഗ്രി കറങ്ങുന്ന കസേര; ആഡംബര ബസിന്റെ പ്രത്യേകതകള്‍

ഭാരത് ബെന്‍സിന്റെ ഒ.എഫ് 1624 എന്ന മോഡല്‍ ഷാസി ഉപയോഗിച്ചാണ് ബസ് നിര്‍മ്മിച്ചിരിക്കുന്നത്. 240 കുതിരശക്തിയുള്ള 7200 സിസി എന്‍ജിനും 380 ലിറ്റര്‍ ഇന്ധനശേഷിയും ഈ ബസിനുണ്ട്.

author-image
Priya
New Update
380 ലിറ്റര്‍ ഇന്ധനശേഷി, 180 ഡിഗ്രി കറങ്ങുന്ന കസേര; ആഡംബര ബസിന്റെ പ്രത്യേകതകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് യാത്രയ്ക്കായി ഉപയോഗിക്കുന്ന ബസ് കാസര്‍കോടെത്തി. ഈ ബസിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്.

ഭാരത് ബെന്‍സിന്റെ ഒ.എഫ് 1624 എന്ന മോഡല്‍ ഷാസി ഉപയോഗിച്ചാണ് ബസ് നിര്‍മ്മിച്ചിരിക്കുന്നത്. 240 കുതിരശക്തിയുള്ള 7200 സിസി എന്‍ജിനും 380 ലിറ്റര്‍ ഇന്ധനശേഷിയും ഈ ബസിനുണ്ട്.

ഷാസിയുടെ എക്‌സ് ഷോറൂം വില ഏകദേശം 38 ലക്ഷം രൂപയാണ്. ഓണ്‍ റോഡ് അത് 44 ലക്ഷം രൂപക്കടുത്തെത്തും.മുന്നിലും പിന്നിലുമായി 2 വാതിലുകളുണ്ട്.

ശുചിമുറി ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.25 സീറ്റുകളാണ് ബസിലുണ്ടാവുക. 1 കോടി 5 ലക്ഷം രൂപയാണ് ബസ്സിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിര്‍മ്മിച്ചത്.കേരളത്തിന്റെ തനത് സാസ്‌കാരിക അടയാളങ്ങളുടെ ചിത്രീകരണമാണ് ബസിന്റെ ബോഡിയിലുള്ളത്.

കെഎസ്ആര്‍ടിസി എംഡി പുറപ്പെടുവിച്ച പ്രക്യേത വിജ്ഞാന പ്രകാരം ഗതാഗത അതോറിറ്റിയുടെ മാനദണ്ഡങ്ങളില്‍ പ്രത്യേകം ഇളവ് നേടി വിവിധങ്ങളായ മാറ്റങ്ങളും ബസില്‍ വരുത്തിയിട്ടുണ്ട്.

ഈ ബസ്സിന് കോണ്‍ട്രാക് ക്യാരേജ് വാഹനങ്ങള്‍ക്കുള്ള വെള്ള നിറം എന്ന നിബന്ധന ബാധമകല്ല. മുന്‍ നിരയിലെ ഒരു കസേരക്ക് 180 ഡിഗ്രി കറങ്ങാന്‍ കഴിയും.

വാഹനം നിര്‍ത്തുമ്പോള്‍ പുറത്തുനിന്നും ജനനേറ്റര്‍ വഴിയോ ഇന്‍വേര്‍ട്ടര്‍ വഴിയോ വൈദ്യുതി നല്‍കാം. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വണ്ടി വില്‍ക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

NavakeralaJanasadhass