രാമക്ഷേത്രത്തിലേക്ക് ഭക്തരുടെ വൻ തിരക്ക്: പിന്നാലെ അയോധ്യയിലേക്ക് 8 പുതിയ സർവീസ് പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്

ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ, പട്ന, ദർബംഗ, മുംബൈ, ബെംഗളൂരു എന്നിവടങ്ങളിൽ നിന്നാകും വിമാന സർവീസ് ഉണ്ടാക്കുക. ട്രിപ് അഡ്വൈസർ അടക്കമുള്ള രാജ്യാന്തര സഞ്ചാര സേവന ദാതാക്കൾ അയോധ്യാ ദർശനത്തിന് വിവിധ പാക്കേജുകൾ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്

author-image
Greeshma Rakesh
New Update
രാമക്ഷേത്രത്തിലേക്ക് ഭക്തരുടെ വൻ തിരക്ക്: പിന്നാലെ അയോധ്യയിലേക്ക് 8 പുതിയ സർവീസ് പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്

അയോധ്യ: രാമക്ഷേത്ര പ്രതിഷ്‌ഠയ്ക്ക് പിന്നാലെ ഭക്തരുടെ വൻ തിരക്കാണ് അയോധ്യയിൽ അനുഭവപ്പെ‌ടുന്നത്.സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് അയോധ്യയിലേക്ക് 8 പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സ്പൈസ് ജെറ്റ്.ഫെബ്രുവരി 1 മുതൽ ഇവയുടെ സർവീസ് ആരംഭിക്കും.വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ, പട്ന, ദർബംഗ, മുംബൈ, ബെംഗളൂരു എന്നിവടങ്ങളിൽ നിന്നാകും വിമാന സർവീസ് ഉണ്ടാക്കുക. ട്രിപ് അഡ്വൈസർ അടക്കമുള്ള രാജ്യാന്തര സഞ്ചാര സേവന ദാതാക്കൾ അയോധ്യാ ദർശനത്തിന് വിവിധ പാക്കേജുകൾ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.അയോധ്യ ധാമിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം ആദ്യം ഉദ്ഘാടനം ചെയ്തിരുന്നു.

ഇത് മേഖലയിലെ ടൂറിസം, ബിസിനസ് പ്രവർത്തനങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കുമെന്നാണ് സൂചന. എട്ട് പുതിയ സ്‌പൈസ്‌ജെറ്റ് സർവ്വീസുകൾ കൂടി ആരംഭിക്കുന്നതോടെ, അയോധ്യയിലേക്കുള്ള സന്ദർശകരുടെയും തീർത്ഥാടകരുടേയും യാത്ര സുഗമമാക്കാനും സാധിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

അയോധ്യ രാമക്ഷേത്രത്തിലേയ്ക്കുള്ള ഭക്തരുടെ വൻ തിരക്ക് കണക്കിലെടുത്ത് ദർശനസമയം നീട്ടിയും ആരതി, ദർശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂൾ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടിരുന്നു. ആദ്യത്തെ ആഴ്ച തന്നെ 19 ലക്ഷം പേർ ദർശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. പ്രാണ പ്രതിഷ്ഠാ ദിനത്തിൽ 5 ലക്ഷം പേർ ദർശനം നടത്തിയെങ്കിൽ തുടർദിവസങ്ങളിൽ ശരാശരി 2 ലക്ഷം തീർഥാടകർ ക്ഷേത്രത്തിൽ എത്തുന്നു.

Tourism spicejet ayodhya ram mandir india narendra modi BJP