ശ്രീനാരായണ സംന്യസ്തശിഷ്യ സംഗമം

ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ 97-ാമത് വാര്‍ഷികം പ്രമാണിച്ച് സംഘം രജിസ്‌ട്രേഷന്‍ ദിനാചരണം വ്യാഴാഴ്ച ശിവഗിരി മഠത്തില്‍ നടക്കും.

author-image
Athira
New Update
ശ്രീനാരായണ സംന്യസ്തശിഷ്യ സംഗമം

ശിവഗിരി : ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ 97-ാമത് വാര്‍ഷികം പ്രമാണിച്ച് സംഘം രജിസ്‌ട്രേഷന്‍ ദിനാചരണം വ്യാഴാഴ്ച ശിവഗിരി മഠത്തില്‍ നടക്കും. ഗുരുദേവന്റെ സംന്യസ്ത ശിഷ്യന്‍മാരെ അനുസ്മരിപ്പിക്കുന്ന പ്രഭാഷണങ്ങളും പ്രാര്‍ത്ഥനയും നടക്കും. ഗുരുദേവശിഷ്യന്‍മാരായ ശിവലിംഗ സ്വാമി, ബോധാനന്ദ സ്വാമി, ചൈതന്യ സ്വാമി, സത്യവ്രത സ്വാമി, ശ്രീനാരായണ തീര്‍ത്ഥ, ധര്‍മ്മതീര്‍ത്ഥ, ആനന്ദതീര്‍ത്ഥ സ്വാമിമാര്‍ നടരാജഗുരു തുടങ്ങിയ ശിഷ്യന്‍മാരേയും ധര്‍മ്മസംഘം മഠാധിപന്‍മാരേയും സ്മരിച്ചുകൊണ്ട് സംന്യാസിമാര്‍ പ്രഭാഷണങ്ങള്‍ നടത്തും.

ഭക്തജനങ്ങള്‍ക്കും അനുസ്മരണ പ്രസംഗങ്ങള്‍ നടത്തുവാന്‍ സൗകര്യമുണ്ടായിരിക്കും. രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണി വരെ ചടങ്ങുകള്‍ ഉണ്ടായിരിക്കും. ശിവഗിരി, ശാരദാമഠം സിധിയിലായിരിക്കും ചടങ്ങുകള്‍ സംഘടിപ്പിക്കുത്. തുടര്‍് ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.

ധര്‍മ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ട്രസ്റ്റ് ബോര്‍ഡംഗങ്ങള്‍ മറ്റു സന്യാസി ശ്രേഷ്ഠര്‍ ബ്രഹ്മചാരികള്‍ ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഗുരുധര്‍മ്മ പ്രചരണ സഭയുടേയും മാതൃസഭയുടേയും യുവജന സഭയുടേയും പ്രവര്‍ത്തകര്‍ ഗുരുദേവ ഭക്തന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ധര്‍മ്മസംഘം ഭാരവാഹികള്‍ അറിയിച്ചു.

Latest News kerala news news updates