/kalakaumudi/media/post_banners/d483e4dd1a59a8635f2d08e7ccce345bf27577b867e04529108087e953e0f436.jpg)
കൊളംബോ; ശ്രീലങ്കയില്‍ വാഹനാപകടത്തില്‍ ജലവിഭവ മന്ത്രി സനത് നിഷാന്തയ്ക്ക് (48) ദാരുണാന്ത്യം. മന്ത്രിയുടെ ഡ്രൈവറും സുരക്ഷാ ജീവനക്കാരനും അപകടത്തില്‍ മരിച്ചു.
പുലര്‍ച്ചെ രണ്ടിനു കൊളംബോ എക്‌സ്പ്രസ്വേയിലായിരുന്നു അപകടം. മന്ത്രി സഞ്ചരിച്ച എസ്യുവിയും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നെന്നു പൊലീസ് അറിയിച്ചു.