ഒന്നരവയസ്സുകാരനെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചു

അയല്‍വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി ആക്രമിച്ചു.

author-image
Athira
New Update
ഒന്നരവയസ്സുകാരനെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചു

കാസര്‍കോട്; അയല്‍വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി ആക്രമിച്ചു. കാസര്‍കോട് തൃക്കരിപ്പൂരിലാണ് സംഭവം നടന്നത്.

നിലവിളികേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിനു സമീപം പള്ളിച്ചുമ്മാടെ ഫാബിന സുലൈമാന്‍ ദമ്പതികളുടെ മകന്‍ ബഷീറിനെയാണ് നായ്ക്കള്‍ ആക്രമിച്ചത്. തലയ്ക്കു സാരമായി മുറിവേറ്റ കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്‍വീട്ടില്‍ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കുടുംബം. പരിപാടിക്കിടെ വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്. തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകളുണ്ട്.

news updates kerala news Latest News