കോഴിക്കോട്ട് മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരിക്ക്

നാദാപുരം കല്ലാച്ചിയില്‍ തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസ്സുകാരന്റെ മുഖത്താണ് തെരുവുനായയുടെ കടിയേറ്റത്.

author-image
Web Desk
New Update
കോഴിക്കോട്ട് മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരിക്ക്

 

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസ്സുകാരന്റെ മുഖത്താണ് തെരുവുനായയുടെ കടിയേറ്റത്.

ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞിനെ നായ ആക്രമിച്ചത്. കുഞ്ഞിന്റെ മുഖത്തും കൈക്കുമാണ് പരിക്കേറ്റത്. കുട്ടിയെ ആദ്യം വടകര ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

Stray dog kerala kozhikode