/kalakaumudi/media/post_banners/7a4f15cd7bb5998b0f8c08552a7c3180f5e1314efff5745f3f6f72f273ced980.jpg)
കോഴിക്കോട്: കോഴിക്കോട് മൂന്ന് കുട്ടികള്‍ക്കടക്കം അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പന്നൂര്‍, ഒഴലക്കുന്ന്, പുലിവലം, തറോല്‍ എന്നീ പ്രദേശങ്ങളിലായിരുന്നു തെരുവുനായയുടെ ആക്രമണം.
ആക്രമണത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പന്നൂരില്‍നിന്നും രണ്ടുപേരെ കടിച്ച നായ പിന്നീട് മറ്റു പ്രദേശങ്ങളിലേക്ക് ഓടുകയും അവിടെയുള്ളവരെയും കടിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ് എന്നാണ് വിവരം. ഇവര്‍ക്ക് മുഖത്തും കൈക്കുമാണ് പരുക്കേറ്റത്. നായയെ പിന്നീട് ഒഴലക്കുന്ന് സ്‌കൂള്‍ പരിസരത്ത് ചത്ത നിലയില്‍ കണ്ടെത്തി.