കരുംകുളത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവ് നായക്കൂട്ടം കടിച്ചുകീറി

കരുംകുളത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവ് നായക്കൂട്ടം കടിച്ചുകീറി. പുതിയതുറ ചെക്കിട്ട വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടില്‍ ശിലുവയ്യന്‍ - അജിത ദമ്പതികളുടെ മകന്‍ സ്റ്റിജോയെ (8) ആണ് തെരുവുനായകള്‍ കടിച്ചത്.

author-image
webdesk
New Update
കരുംകുളത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവ് നായക്കൂട്ടം കടിച്ചുകീറി

തിരുവനന്തപുരം: കരുംകുളത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവ് നായക്കൂട്ടം കടിച്ചുകീറി. പുതിയതുറ ചെക്കിട്ട വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടില്‍ ശിലുവയ്യന്‍ - അജിത ദമ്പതികളുടെ മകന്‍ സ്റ്റിജോയെ (8) ആണ് തെരുവുനായകള്‍ കടിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. സ്‌കൂളില്‍ നിന്നും വന്ന ശേഷം ബീച്ച് റോഡില്‍ കളിക്കാന്‍ പോകവെയാണ് കൂട്ടമായെത്തിയ തെരുവ് നായകള്‍ കടിച്ചത്. കുട്ടിയുടെ കാല്‍മുട്ടിന് പിന്നിലും പിന്‍ഭാഗത്തും കടിയേറ്റ് മാംസം അടര്‍ന്ന നിലയിലാണ്. കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യതൊഴിലാളികളാണ് രക്ഷിച്ചത്.

കുട്ടിയുടെ ശരീരത്തില്‍ 12 ഓളം മുറിവുകളുണ്ടെ്. സ്റ്റിജോയെ കമഴ്ത്തി കിടത്തിയാണ് പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. രക്തം നിലയ്ക്കാതെ വന്നതോടെ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് എസ് എ ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Latest News street dog newsupdate trivandrum dog