തോക്കുമായി സ്‌കൂളിലെത്തി വെടിയുതിര്‍ത്തു; അധ്യാപകരെ ഭീഷണിപ്പെടുത്തി, തൃശൂരില്‍ പൂര്‍വ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

എയര്‍ഗണ്ണുമായി സ്‌കൂളിലെത്തി വെടിയുതിര്‍ത്ത പൂര്‍വ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. തൃശൂര്‍ വിവേകോദയം സ്‌കൂളിലാണ് സംഭവം. തൃശൂര്‍ മുളയം സ്വദേശിയായ ജഗനാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് വിവരം.

author-image
Priya
New Update
തോക്കുമായി സ്‌കൂളിലെത്തി വെടിയുതിര്‍ത്തു; അധ്യാപകരെ ഭീഷണിപ്പെടുത്തി, തൃശൂരില്‍ പൂര്‍വ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

 

തൃശൂര്‍: എയര്‍ഗണ്ണുമായി സ്‌കൂളിലെത്തി വെടിയുതിര്‍ത്ത പൂര്‍വ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. തൃശൂര്‍ വിവേകോദയം സ്‌കൂളിലാണ് സംഭവം. തൃശൂര്‍ മുളയം സ്വദേശിയായ ജഗനാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് വിവരം.

എയര്‍ഗണ്ണുമായി എത്തിയ യുവാവ് ക്ലാസില്‍ കയറി മുകളിലേക്കു വെടി വെച്ചു എന്നാണ് വിവരം. മൂന്നു തവണ വെടിവച്ചെന്നാണ് പ്രാഥമിക വിവരം. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കഴിഞ്ഞ മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ത്ഥിയാണ് ജഗന്‍. മറ്റൊരു സ്‌കൂളില്‍ പഠിച്ചിരുന്ന ജഗന്‍ അവിടെ അധ്യാപകരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട പരാതികളെ തുടര്‍ന്നാണ് വിവേകോദയം സ്‌കൂളിലേക്ക് എത്തിയത്.

സ്‌കൂളിലെത്തിയ ജഗന്‍ ആദ്യം ഓഫിസ് മുറിയിലേക്കാണ് എത്തിയതെന്ന് അധ്യാപകര്‍ പറയുന്നു. തുടര്‍ന്ന് ക്ലാസ് റൂമുകളില്‍ കയറി. ജഗന്‍ സ്വബോധത്തിലായിരുന്നില്ലെന്നാണ് അധ്യാപകര്‍ നല്‍കുന്ന വിവരം.

ക്ലാസ് റൂമൂകളില്‍ കയറുന്നതിനിടെ എയര്‍ഗണ്ണെടുത്ത് മൂന്നു തവണ മുകളിലേക്കു വെടിവച്ചതായും പറയുന്നു.

 

student gun police custody