ട്യൂഷന് പോകാന്‍ മടി, പിന്നാലെ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥമെനഞ്ഞ് വിദ്യാര്‍ഥി

കാവിനു സമീപത്തുനിന്ന് രണ്ടുപേര്‍ നടന്നുവന്നെന്നും ഉടന്‍തന്നെ ഒരു കാര്‍ ഇവിടേക്ക് എത്തിയെന്നും ഇതുകണ്ട് ഓടി രക്ഷപ്പെട്ടെന്നുമാണ് കുട്ടി പറഞ്ഞത്.

author-image
Greeshma Rakesh
New Update
ട്യൂഷന് പോകാന്‍ മടി, പിന്നാലെ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥമെനഞ്ഞ് വിദ്യാര്‍ഥി

 

ചവറ: ട്യൂഷന് പോകാനുള്ള മടികാരണം വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥയുമായി വിദ്യാര്‍ഥി.വെള്ളിയാഴ്ച ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ചവറ സ്വദേശിയായ കുട്ടി വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ചു.

ഉടന്‍ വിവരം ചവറ പോലീസില്‍ അറിയിച്ചു. കാവിനു സമീപത്തുനിന്ന് രണ്ടുപേര്‍ നടന്നുവന്നെന്നും ഉടന്‍തന്നെ ഒരു കാര്‍ ഇവിടേക്ക് എത്തിയെന്നും ഇതുകണ്ട് ഓടി രക്ഷപ്പെട്ടെന്നുമാണ് കുട്ടി പറഞ്ഞത്. സംഭവം നടന്ന കാവിനു സമീപം പുറത്തുനിന്ന് ആളുകള്‍ എത്താറുണ്ട്. ഇക്കൂട്ടത്തില്‍ ആരെങ്കിലും നടന്നുവന്നപ്പോള്‍ കുട്ടിക്ക് തട്ടിക്കൊണ്ടുപോകാന്‍ വരുന്നെന്ന് തോന്നിയതാകാമെന്നാണ് പൊലീസ് കരുതിയത്.

ഇതോടെ സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് വീണ്ടും വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ട്യൂഷനു പോകാനുള്ള മടികൊണ്ടാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കഥ ഉണ്ടാക്കിയതെന്ന് കുട്ടി തുറന്നുപറഞ്ഞത്.

 

student Chavara fake kidnapping story fake abduction story