/kalakaumudi/media/post_banners/c765f225450dd90bf781cef940a43f7f4362776c703cb914ab36a6d9c1712b5a.jpg)
തിരുവനന്തപുരം: കാട്ടക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ കോളേജ് വിദ്യാര്‍ത്ഥിനി ബസിടിച്ച് മരിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിനി അഭന്യ (18) ആണ് മരിച്ചത്.
നിയന്ത്രണം വിട്ട ബസ് വിദ്യാര്‍ത്ഥികള്‍ നിന്ന സ്ഥലത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു.