കത്തിക്കാട്ടി പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെ അതേ കത്തിയില്‍ തിരിച്ച് കുത്തി വിദ്യാര്‍ത്ഥിനി

കത്തിക്കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ അതേ കത്തി പിടിച്ചുവാങ്ങി കുത്തി വിദ്യാര്‍ത്ഥിനി. സേലത്ത് ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

author-image
Web Desk
New Update
കത്തിക്കാട്ടി പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെ അതേ കത്തിയില്‍ തിരിച്ച് കുത്തി വിദ്യാര്‍ത്ഥിനി

സേലം: കത്തിക്കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ അതേ കത്തി പിടിച്ചുവാങ്ങി കുത്തി വിദ്യാര്‍ത്ഥിനി. സേലത്ത് ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ധര്‍മപുരി അഴഗിരി നഗര്‍ സ്വദേശി ശക്തിദാസനെ (30) സേലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സേലത്തെ സ്വകാര്യ നീറ്റ് അക്കാദമിയിലെ അധ്യാപകനാണു ശക്തിദാസന്‍. ഇതേ നീറ്റ് പരീക്ഷ പരിശീലന കേന്ദ്രത്തിലാണ് വിദ്യാര്‍ത്ഥിനിയും പഠിക്കുന്നത്. ഇയാള്‍ താമസിക്കുന്ന സേലത്തെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പുതുക്കോട്ട സ്വദേശിയായ വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ നിന്നാണു പഠിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെ പുസ്തകവും മറ്റും വാങ്ങാന്‍ അധ്യാപകന്റെ അടുത്തെത്തിയപ്പോഴാണു കത്തി കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിച്ചത്.

പിടിവലിക്കിടെ കത്തി പിടിച്ചുവാങ്ങിയ വിദ്യാര്‍ഥിനി അധ്യാപകനെ വയറ്റില്‍ കുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ വിദ്യാര്‍ഥിനിയുടെ കൈയ്ക്കും ചെറിയ പരുക്കേറ്റിട്ടുണ്ട്. ശബ്ദംകേട്ട് ഓടിയെത്തിയ ലോഡ്ജിലെ ജീവനക്കാരനാണു പൊലീസിനെ വിവരം അറിയിച്ചത്. സേലം അഴകാപുരം പൊലീസ് അധ്യാപകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

national news Latest News selam