/kalakaumudi/media/post_banners/7e26a4dd4943bcaec953564123927f7842ab20ac1a72815a1f53c87b41d48c05.jpg)
തിരുവനന്തപുരം: സപ്ലൈകോ ഒട്ട്‌ലെറ്റുകളില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ എത്തിതുടങ്ങിയതായി സപ്ലൈകോ അറിയിച്ചു.
11 സബ്‌സിഡി ഇനങ്ങള്‍ എത്തിയതായാണ് സപ്ലൈകോ അറിയിച്ചത്. സാധനങ്ങള്‍ എത്തിക്കുന്ന കരാറുകാര്‍ക്ക് കുടിശിക കൊടുത്തതോടെ ശനിയാഴ്ച രാത്രിയോടെയാണ് ലോഡ് എത്തിച്ചത്. ഞായറാഴ്ച മുതല്‍ പൂര്‍ണതോതില്‍ വില്പന നടക്കുമെന്നും സപ്ലൈകോ അറിയിച്ചു.
സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു.
13 ല്‍ നാലെണ്ണം മാത്രമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്റ്റോറിലുണ്ടായിരുന്നത്. അരിയും ചെറുപയറും മല്ലിയും വെളിച്ചെണ്ണയും മാത്രം. വെളിച്ചെണ്ണയ്ക്ക് 141 രൂപയാണ് വില. ഇത് പൊതുവിപണിയിലെ വിലയേക്കാള്‍ കൂടുതലാണെന്നാണ് നാട്ടുകാര്‍ പറയുന്നു. ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും സാധനങ്ങള്‍ 23 ന് എത്തിയേക്കും എന്നുമാത്രമായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.