ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം; സുദര്‍ശന്‍ സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ഏറ്റവും നീളമേറിയ തൂക്കുപാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ ദ്വാരകയില്‍ ഓഖയെയും ദ്വാരക ദീപിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് പേര് 'സുദര്‍ശന്‍ സേതു' എന്നാണ്.

author-image
Web Desk
New Update
ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം; സുദര്‍ശന്‍ സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ദ്വാരക: ഇന്ത്യയിലെ ഏറ്റവും നീളമേറിയ തൂക്കുപാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ ദ്വാരകയില്‍ ഓഖയെയും ദ്വാരക ദീപിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് പേര് 'സുദര്‍ശന്‍ സേതു' എന്നാണ്.

പാലത്തിന്റെ നിര്‍മാണ ചെലവ് 979 കോടി രൂപയാണ്. ദ്വാരകാധീശ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 27.20 മീറ്റര്‍ വീതിയുള്ള നാലുവരിപ്പാതയില്‍ 2.50 മീറ്റര്‍ വീതം രണ്ടുവശത്തും നടപ്പാതയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. നടപ്പാതയുടെ വശങ്ങളിലായി ഭഗവത് ഗീതയില്‍ നിന്നുള്ള വരികളും കൃഷ്ണന്റെ ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.

ആദ്യം സിഗ്‌നേച്ചര്‍ പാലം എന്നാണ് പേരുനല്‍കിയിരുന്നത്. പിന്നീട് സുദര്‍ശന്‍ സേതുവെന്ന് പേരുമാറ്റി. 2017 ലായിരുന്നു മോദി പാലത്തിന് തറക്കല്ലിട്ടത്.

india narendra modi sudarshan setu