/kalakaumudi/media/post_banners/fa1e9382efa1b7b61284cd7c9a7ce2b54d92f6fbeb5e8414bc5f679a0373ae6e.jpg)
കൊച്ചി: ആത്മഹത്യയ്ക്ക് ശ്രമിച്ച അലന്‍ ഷുഹൈബിനെതിരെ കേസെടുത്ത് പൊലീസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. ബുധനാഴ്ച അമിത അളവില്‍ ഉറക്കഗുളിക കഴിച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. കൊച്ചി ഇടച്ചിറയിലെ ഫ്‌ലാറ്റില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അലന്‍
നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന്‍ സുഹൃത്തുക്കള്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. 2019 നവംബര്‍ ഒന്നിനാണ് സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
10 മാസത്തെ ജയില്‍വാസത്തിനു ശേഷം സെപ്റ്റംബര്‍ 9ന് അലനും താഹയ്ക്കും എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇരുവര്‍ക്കുമെതിരെ അന്വേഷണ ഏജന്‍സികള്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു കോടതി ജാമ്യം നല്‍കിയത്. ഇരുവരും മാവോയിസ്റ്റ് ആശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടിരിക്കാം എന്നല്ലാതെ മാവോയിസ്റ്റ് സംഘടനയുമായോ ഏതെങ്കിലും ഭീകരപ്രവര്‍ത്തനവുമായോ ബന്ധമുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
