നിരവധി തവണ വെടിയുതിര്‍ത്തു; സുഖ്‌ദേവ് സിങ് ഗോമേദി കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങള്‍

രാഷ്ട്രീയ രജ്പുത് കര്‍ണിസേന അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗോഗമേദിയെ ദാരുണമായി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

author-image
Web Desk
New Update
നിരവധി തവണ വെടിയുതിര്‍ത്തു; സുഖ്‌ദേവ് സിങ് ഗോമേദി കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങള്‍

 

ജയപുര്‍: രാഷ്ട്രീയ രജ്പുത് കര്‍ണിസേന അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗോഗമേദിയെ ദാരുണമായി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അജ്ഞാതരായ രണ്ട് പേര്‍ നിരവധി തവണയാണ് സുഖ്‌ദേവ് സിങ് ഗോഗമേദിയുടെയും വാതില്‍ നില്‍ക്കുന്ന മറ്റൊരാള്‍ക്കും നേരെ വെടി വയ്ക്കുന്നത്.

സുഖ്‌ദേവ് സിങ് ഗോഗമേദി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സുരക്ഷാ അംഗത്തിനും മറ്റൊരാള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

ജയ്പുര്‍ ശ്യാംനഗറിലെ സുഖ്‌ദേവ് സിങ് ഗോഗമേദിയുടെ വീട്ടില്‍ കയറിയാണ് വെടിവച്ചത്. പരുക്കേറ്റ സുഖ്‌ദേവ് സിങ്ങിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കര്‍ണിസേനയിലെ തര്‍ക്കത്തെ തുടര്‍ന്നു രാഷ്ട്രീയ് രജ്പുത്ത് കര്‍ണിസേന എന്ന് മറ്റൊരു സംഘടന ഇദ്ദേഹം രൂപീകരിച്ചിരുന്നു. പദ്മാവത് സിനിമയ്‌ക്കെതിരെ സുഖ്‌ദേവ് സിങ് ഗോഗമേദിയുടെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

 

 

india police sukhdev singh gogamedi