/kalakaumudi/media/post_banners/7d9c1a31f78abf281bc6e8977ae8a5a4bdbce89b652e51af289846379272d54a.jpg)
ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ് മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങള്‍ക്കുള്ള നിരോധനമെന്ന് സുപ്രീം കോടതി. മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങളുടെ ഉപയോഗം നിരോധിച്ച കോടതി ഉത്തരവ് നടപ്പാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, എം എം സുന്ദരേശ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹരിത പടക്കങ്ങള്‍ക്കു മാത്രം അനുമതി നല്‍കുന്ന 2021 ലെ സുപ്രീം കോടതി വിധി ഡല്‍ഹിക്കു മാത്രമല്ല, എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. ഇത് ആഘോഷങ്ങളില്‍ മാത്രം ബാധകമായ ഉത്തരവല്ല. മലിനീകരണം നിയന്ത്രിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് കോടതിയുടെ മാത്രം ചുമതലയല്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
ബേരിയം സോള്‍ട്ട് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയ പടക്കങ്ങള്‍ക്ക് മാത്രമാണ് നിരോധനമെന്ന് 2021 ലാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. 2018 ലെ ദീപാവലി സീസണില്‍ പടക്കം പൊട്ടിക്കുന്നതിന് സമയക്രമം ഏര്‍പ്പെടുത്തിയത് 2018 ലാണ്. ദീപാവലിക്ക് രാത്രി എട്ട് മണി മുതല്‍ 10 മണി വരേയും ക്രിസ്തുമസ്-പുതുവര്‍ഷത്തില്‍ 11.55 മുതല്‍ 12.30 വരേയുമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
