ബിഹാറില്‍ ജാതി സെന്‍സസിന് സുപ്രീംകോടതി അനുമതി

ബിഹാറില്‍ ജാതി സെന്‍സസിന് അനുമതി നല്‍കി സുപ്രീംകോടതി. കണക്കെടുപ്പുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി പറഞ്ഞു. ഹര്‍ജി സുപ്രീംകോടതി ഈ മാസം 29ന് വീണ്ടും പരിഗണിക്കും.

author-image
anu
New Update
ബിഹാറില്‍ ജാതി സെന്‍സസിന് സുപ്രീംകോടതി അനുമതി

പട്‌ന: ബിഹാറില്‍ ജാതി സെന്‍സസിന് അനുമതി നല്‍കി സുപ്രീംകോടതി. കണക്കെടുപ്പുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി പറഞ്ഞു. ഹര്‍ജി സുപ്രീംകോടതി ഈ മാസം 29ന് വീണ്ടും പരിഗണിക്കും. ജാതി സര്‍വേ ഇതിനകംതന്നെ ബിഹാറില്‍ നടപ്പിലാക്കിയിട്ടുണ്ട്. ജാതി സര്‍വേ തടയണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജി പരിഗണിക്കവെ സേളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായി. ഇത് കേന്ദ്രസര്‍ക്കാര്‍ നടത്തേണ്ട സെന്‍സസല്ല നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

അതേസമയം ജാതി സെന്‍സസ് ഉയര്‍ത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യാത്ര ചെയ്യണമെന്ന് ജെഡിയുവില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നിര്‍ദ്ദേശം. ജാര്‍ഖണ്ഡില്‍ നിന്നും പട്‌നയിലേക്ക് യാത്ര ചെയ്യുന്നതിനെകുറിച്ചാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആലോചിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ആരംഭിക്കുന്നതിനു മുന്‍പ് യാത്ര തുടങ്ങണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ദേശീയ അധ്യക്ഷന്‍ കൂടിയായ നിതീഷിന്റേത് തന്നെയാണ്.

ജാതി സര്‍വേ നടത്തി പുതിയ തെരെഞ്ഞെടുപ്പ് ആയുധം ഇന്‍ഡ്യ മുന്നണിക്ക് സമ്മാനിച്ചതും ജനസംഖ്യാനുപാതികമായി സംവരണം ഏര്‍പ്പെടുത്തിയതും ഉയര്‍ത്തിക്കാട്ടിയുള്ള പ്രചരണം സ്വന്തം നിലയ്ക്ക് ചെയ്യാമെന്നാണ് ജെഡിയുവിന്റെ കണക്ക് കൂട്ടല്‍. ബിഹാറിന് പുറമെ ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും കൂടുതല്‍ സീറ്റില്‍ മത്സരിക്കാനാണ് ജെഡിയു തയാറെടുക്കുന്നത്.

national news Latest News