/kalakaumudi/media/post_banners/fca3b0af852dea1fb2d89f365238c882a3c677e0fd0c86c5f85e4cae3e1421b4.jpg)
ന്യൂഡൽഹി: ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ കേസിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി.കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികളും കോടതി തള്ളി. 11 പ്രതികളും ഞായറാഴ്ച തന്നെ ജയിൽ അധികൃതർക്കു മുന്നിൽ ഹാജരായി കീഴടങ്ങണമെന്നു സുപ്രീം കോടതി വ്യക്തമാക്കി.കേസിലെ 11 പ്രതികളും രണ്ടാഴ്ചയ്ക്കകം ജയിലിൽ തിരികെ എത്തണമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസമാണു നിർദേശിച്ചത്.
കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതികൾ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.സുപ്രീംകോടതി ജസ്റ്റിസ് ബി.വി നാഗരത്നക്ക് മുമ്പാകെയാണ് പ്രതികളുടെ ഹർജി എത്തിയത്. കീഴടങ്ങാനുള്ള അവസാന തീയതി ഞായറാഴ്ച അവസാനിക്കാനിരിക്കെ ഹർജി വേഗം പരിഗണിക്കണമെന്ന് പ്രതികളുടെ അഭിഭാഷകർ നാഗരത്നയോട് അഭ്യർഥിച്ചിരുന്നു.
ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോ ഉൾപ്പെടെ 8 സ്ത്രീകളെ കൂട്ട പീഡനത്തിന് ഇരയാക്കിയതിനും കുഞ്ഞുങ്ങളുൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി ജനുവരി 8നാണ് സുപ്രീം കോടതി റദ്ദാക്കിയത്. മുഴുവൻ പ്രതികളും ജയിലിൽ തിരികെ എത്തണമെന്നും നിർദേശിച്ചു.
ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർ ഭായ് വൊഹാനിയ, പ്രദീപ് മോർദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണു കേസിലെ പ്രതികൾ.സോളി.ബിൽക്കിസ് ബാനോ കേസ്: 11 പ്രതികളും ഞായറാഴ്ച ജയിലിൽ എത്തണം; ഹർജികൾ തള്ളി, നിലപാട് കടുപ്പിച്ച് സുപ്രീം കോടതി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
