''ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുത്''; മഥുര ഈദ്ഗാഹ് പള്ളി കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഈ ആവശ്യം പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാനാവില്ലെന്നും ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും ഹർജിക്കാരനോട് കോടതി പറഞ്ഞു

author-image
Greeshma Rakesh
New Update
''ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുത്''; മഥുര ഈദ്ഗാഹ് പള്ളി കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളി സർവേ നടത്തി പള്ളി പൊളിച്ചു നീക്കണമെന്നുള്ള പൊതുതാല്പര്യ ഹർജി തള്ളി സുപ്രീംകോടതി. ഈ ആവശ്യം പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാനാവില്ലെന്നും ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും ഹർജിക്കാരനോട് കോടതി പറഞ്ഞു.ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

വിഷയവുമായി ബന്ധപ്പെട്ട് നിലവിൽ നിരവധി സിവിൽ ഹർജികളുള്ളതിനാൽ പൊതുതാല്പര്യ ഹർജിയായി ആവശ്യം പരിഗണിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.സിവിൽ ഹർജി നൽകാമെന്നും അഭിഭാഷകനായ മഹേക്ക് മഹേശ്വരിയോടു കോടതി പറഞ്ഞു. ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്നും അവിടെ കൃഷ്ണഭൂമിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

ഉത്തർപ്രദേശിലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി മുൻപ് അനുമതി നൽകിയിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചതെന്നും ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും അവിടെ ഉണ്ടെന്നും അവകാശപ്പെട്ടാണ് ശ്രീകൃഷ്ണ ജൻമഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.

mathura Krishna janmabhoomi mathuras shahi idgah mosque Supreme Court