അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചുവരുത്താവൂ; മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി സുപ്രിംകോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതികള്‍ വിളിച്ചു വരുത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദ്ദേശം തയ്യാറാക്കി സുപ്രീംകോടതി.

author-image
anu
New Update
അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചുവരുത്താവൂ; മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി സുപ്രിംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതികള്‍ വിളിച്ചു വരുത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദ്ദേശം തയ്യാറാക്കി സുപ്രീംകോടതി. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താവൂ എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെളിവു ശേഖരണത്തിനോ കോടതി വിധികള്‍ നടപ്പാക്കുന്നതിന് ആവശ്യമെങ്കിലോ വിളിച്ചു വരുത്താം.

ഉദ്യോഗസ്ഥര്‍ക്ക് ആദ്യ തവണ ഓണ്‍ലൈന്‍ വഴി ഹാജരാകുന്നതിനുള്ള സൗകര്യം നല്കണം. ആവശ്യമായ സമയം ഇതിന് അനുവദിക്കണം. ഹാജരാകുന്ന ഉദ്യോഗസ്ഥരെ ധരിച്ചിരിക്കുന്ന വേഷത്തിന്റെ പേരിലോ മറ്റോ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ നടത്തരുതെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. യുപിയില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ അലഹബാദ് ഹൈക്കോടതി അറസ്റ്റു ചെയ്യാന്‍ നിര്‍ദ്ദേശിച്ചതിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍.

national news Latest News