പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് 21 വയസിന് ശേഷവും സംരക്ഷണം നല്‍കണം; സുപ്രീംകോടതി

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് 21 വയസിന് ശേഷവും സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതിയുടെ നോട്ടീസ്.

author-image
anu
New Update
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് 21 വയസിന് ശേഷവും സംരക്ഷണം നല്‍കണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് 21 വയസിന് ശേഷവും സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതിയുടെ നോട്ടീസ്. കേന്ദ്രസര്‍ക്കാരിനാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. പ്രത്യേക പരിഗണന വേണ്ടുന്ന കുട്ടികള്‍ക്ക് അവരുടെ സംരക്ഷണത്തിന് മാര്‍ഗനിര്‍ദ്ദേശം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി നോട്ടീസ്.

നിലവിലെ നിയമം അനുസരിച്ച് ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് 21 വയസു വരെ കുട്ടികള്‍ എന്ന പദവി നല്‍കാറുണ്ട്. എന്നാല്‍ ഇതിന് ശേഷം ഇവരുടെ സംരക്ഷണത്തിനടക്കം സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മാതാപിതാക്കളുണ്ടെന്നും അതിനാല്‍ ഇവരുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചനാണ് നോട്ടീസ ്അയച്ചത്. മലയാളിയായ കെആര്‍എസ് മേനോനാണ് ഹര്‍ജിക്കാരന്‍. ഹര്‍ജിക്കാരനായി മുതിര്‍ന്ന അഭിഭാഷകന്‍ അഭീര്‍ പുക്കാന്‍, അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവര്‍ ഹാജരായി.

national news Latest News