നാട്ടാനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നത് തടയണം; ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

പൂരങ്ങള്‍ക്ക് നാട്ടാനകളെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയം പരിഗണിക്കാന്‍ ഹൈക്കോടതിയാണ് ഉചിതമെന്ന് ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.

author-image
Web Desk
New Update
നാട്ടാനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നത് തടയണം; ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പൂരങ്ങള്‍ക്ക് നാട്ടാനകളെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയം പരിഗണിക്കാന്‍ ഹൈക്കോടതിയാണ് ഉചിതമെന്ന് ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.

പ്രാധാന്യമുള്ള പല വിഷയങ്ങളും രാജ്യത്തുണ്ട്. ഇതിലെല്ലാം സുപ്രീം കോടതിക്ക് ഇടപെടാനാകില്ല. ഹൈക്കോടതിയുടെ തീരുമാനങ്ങളില്‍ പിഴവുണ്ടെങ്കില്‍ അപ്പോള്‍ സുപ്രീം കോടതി ഇടപെടല്‍ നടത്തും. ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

എന്നാല്‍ നാട്ടാനകള്‍ക്ക് നേരെ രാജ്യവ്യാപകമായി അക്രമങ്ങള്‍ ഉണ്ടാകുന്നുവെന്ന വിഷയം പരിഗണിക്കാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഹര്‍ജിയില്‍ ഡിസംബറില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കി.

കേരളത്തില്‍ നാട്ടാനകളുമായി ബന്ധപ്പെട്ട് വലിയ ചട്ടലംഘനം നടക്കുന്നതായും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 135 ആനകള്‍ ചരിഞ്ഞതായും ഹര്‍ജിക്കാര്‍ വാദിച്ചു.

 

kerala elephants captive elephants Supreme Court