/kalakaumudi/media/post_banners/15c1acd790f14f1cb8fd2ecfef207ccf521abccf14a6793a1d51467477f04b96.jpg)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ സുപ്രധാന ഇടപെടലുമായി സുപ്രീം കോടതി. ബില്‍ തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
തീരുമാനം എടുത്തില്ലെങ്കില്‍ ഗവര്‍ണര്‍ ബില്‍ തിരിച്ചയക്കണം. ഭരണഘടന അങ്ങനെയാണ് നിര്‍വചിക്കുന്നത്. ഗവര്‍ണമാര്‍ക്ക് ഭരണഘടനാ വിധേയമായേ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കൂ എന്നും രാജ്യത്തെ പരമോന്നത കോടതി വ്യക്തമാക്കി.
ചില ഭരണഘടനാ അധികാരങ്ങള്‍ ഉണ്ടെന്നല്ലാതെ, സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട തലവനല്ല ഗവര്‍ണര്‍. അതിനാല്‍, ഗവര്‍ണര്‍ക്ക് സഭയുടെ നിയമനിര്‍മാണ അധികാരം തടയാനാവില്ല. ജനപ്രതിധിനിധികള്‍ക്കാണ് ജനാധിപത്യത്തില്‍ യഥാര്‍ത്ഥ അധികാരമെന്നും സുപ്രീം കോടതി പറഞ്ഞു.