New Update

ന്യൂഡൽഹി:ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വർദ്ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണം തടയാനായി നടപ്പാക്കിയ നടപടികളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി അഞ്ച് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളോടാണ് ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സംസ്ഥാനങ്ങൾക്ക് ഒരാഴ്ച്ച സമയം നൽകിയത്. നവംബർ ഏഴിന് വീണ്ടും വിഷയം പരിഗണിക്കും.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് കാർഷിക വിളകൾ കത്തിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭാവി തലമുറയിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. വീട്ടിന് പുറത്തിറങ്ങാൻ കഴിയാത്ത തരത്തിൽ മലിനീകരണം ബുദ്ധിമുട്ടാക്കി. കോടതി വ്യക്തമാക്കി.
എയർ ക്വാളിറ്റി ഇൻഡക്സ്, തീപിടിത്തങ്ങളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിൽ നിലവിലെ സാഹചര്യം വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.