/kalakaumudi/media/post_banners/d7eaa3f0025897054cfafb575ffa380d35f1da42c30ae57759964eabca1c2bb3.jpg)
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ വിവാഹത്തിന് നിയമസാധുത തേടി നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി 10 ദിവസം വാദം കേട്ടതിന് ശേഷം വിധി പറയാനൊരുങ്ങുന്നത്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹര്‍ജികളില്‍ വിധി പറയുന്നത്. വിഷയത്തില്‍ ജഡ്ജിമാര്‍ക്ക് ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. ഹര്‍ജിയില്‍ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
നഗരങ്ങളില്‍ താമസിക്കുന്നവരെല്ലാം വരേണ്യരല്ല. വിവാഹം സ്ഥിരതയുള്ളതാണെന്ന് വാദിക്കാന്‍ കഴിയില്ല. അത്തരം പ്രസ്താവനകള്‍ തെറ്റാണ്.
ഇത് തുല്യതയുടെ കാര്യമാണ്. സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നു. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. വിവാഹത്തില്‍ നിയമങ്ങള്‍ വഴി പരിഷ്‌കാരങ്ങള്‍ വന്നിട്ടുണ്ട്.
സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.