സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി; കൂടിക്കാഴ്ച വെള്ളിയാഴ്ച

സുരേഷ് ഗോപി വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മുന്‍ രാജ്യസഭാംഗമായ സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് പ്രധാനമന്ത്രി വിളിപ്പിച്ചതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ച.

author-image
Web Desk
New Update
സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി; കൂടിക്കാഴ്ച വെള്ളിയാഴ്ച

ന്യൂഡല്‍ഹി: സുരേഷ് ഗോപി വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മുന്‍ രാജ്യസഭാംഗമായ സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് പ്രധാനമന്ത്രി വിളിപ്പിച്ചതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ച. കുടുംബത്തോടൊപ്പമാകും സുരേഷ് ഗോപി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്കെത്തുക.

മന്ത്രിസഭയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. നേരത്തെ കൊല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചിരുന്നു.

അധ്യക്ഷപദവി ഏറ്റെടുത്തേക്കില്ലെന്ന വാര്‍ത്തകളും അതിനിടെ പ്രചരിച്ചു. പിന്നാലെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നറിയിച്ച് സുരേഷ് ഗോപി രംഗത്തുവന്നു. അധ്യക്ഷ സ്ഥാനം ശമ്പളമുള്ള ജോലിയല്ലെന്നും രാഷ്ട്രീയക്കാരനെന്ന നിലയിലുള്ള എല്ലാ സ്വാതന്ത്ര്യവും തുടര്‍ന്നും വഹിക്കാമെന്നുമുള്ള കേന്ദ്രമന്ത്രിയുടെ ഉറപ്പിലാണ് പദവി ഏറ്റെടുക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തിമാക്കിയിരുന്നു.

prime minister narendra modi Suresh Gopi