സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി; സ്റ്റേഷന്‍ പരിസരത്ത് ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടന്‍ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി.

author-image
Web Desk
New Update
സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി; സ്റ്റേഷന്‍ പരിസരത്ത് ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടന്‍ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് സുരേഷ് ഗോപി എത്തിയത്. സ്റ്റേഷന്‍ പരിസരത്ത് ബി.ജെ.പി പ്രവര്‍ത്തകരും തടിച്ചുകൂടി. സ്റ്റേഷന്‍ പരിസരത്ത് കനത്തസുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് നേതാക്കള്‍ നടത്തിയ റാലി സ്റ്റേഷന്‍ പരിസരത്ത് കണ്ണൂര്‍ റോഡില്‍ പൊലീസ് തടഞ്ഞു. ബിജെപി പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണൂര്‍ റോഡില്‍ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

'കോഴിക്കോട് എസ്.ജിയ്‌ക്കൊപ്പം' എന്ന പ്ലക്കാര്‍ഡുമായി ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 500-ഓളം പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. പൊലീസിനെതിരേ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ തുടങ്ങിയ നേതാക്കളും സ്ഥലത്തുണ്ട്.

കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ ചോദ്യം ചോദിക്കുന്നതിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച് സംസാരിച്ചതിനാണ് മാധ്യമപ്രവര്‍ത്തക സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

kerala news kerala Latest News sureshgopi newsupdates