കിരീടം എന്റെ കുടുംബത്തിന്റെ നേര്‍ച്ച; ഓഡിറ്റ് ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് എന്ത് അധികാരം?

കിരീട വിവാദത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പ്രതികരണവുമായി എത്തി. എന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു കിരീടം. അത് ഓഡിറ്റ് നടത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എന്ത് അധികാരമാണുള്ളത്? സുരേഷ് ഗോപി ചോദിച്ചു.

author-image
Web Desk
New Update
കിരീടം എന്റെ കുടുംബത്തിന്റെ നേര്‍ച്ച; ഓഡിറ്റ് ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് എന്ത് അധികാരം?

 

തിരുവനന്തപുരം: കിരീട വിവാദത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പ്രതികരണവുമായി എത്തി. എന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു കിരീടം. അത് ഓഡിറ്റ് നടത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എന്ത് അധികാരമാണുള്ളത്? സുരേഷ് ഗോപി ചോദിച്ചു.

തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് എന്റെ ആചാരത്തിന്റെ ഭാഗമാണ്. മാതാവ് അത് സ്വീകരിക്കും. ഞാന്‍ കിരീടം നല്‍കിയത് വിശ്വാസികള്‍ക്ക് പ്രശ്‌നമില്ല. ആരാണ് വര്‍ഗീയത പറയുന്നത്? തെന്നും സുരേഷ് ഗോപി ചോദിച്ചു.

തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമര്‍പ്പിക്കും. അതിലൊരു വൈരക്കല്ല് ഉണ്ടാകും. സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി കുടുംബസമേതം എത്തിയാണ് തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിച്ചത്. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വര്‍ണകിരീടം സമര്‍പ്പിക്കാന്‍ എത്തിയത്.

 

kerala thrissur BJP Suresh Gopi