മക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചു ; ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ​ഗോപി

തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിർക്കൊപ്പമാണ് സുരേഷ് ​ഗോപി പ്രധാനമന്ത്രിയെ സന്ദർശിച്ചത്.

author-image
Greeshma Rakesh
New Update
മക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചു ; ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ​ഗോപി

തൃശൂർ: മക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി. തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിർക്കൊപ്പമാണ് സുരേഷ് ഗോപി പ്രധാനമന്ത്രിയെ സന്ദർശിച്ചത്.

തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബുധനാഴ്ച കേരളത്തിലെത്തിയത്. റോഡ് ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം പരിപാടിൽ സംസാരിച്ചത്. റോഡ് ഷോയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സുരേഷ് ഗോപി എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.

അതേസമയം തൃശൂർ ഇത്തവണ ശരിക്കും എടുത്തിരിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ബിജെപി.തോറ്റിട്ടും നാലുവർഷം മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ഇറങ്ങിയതോടെ തൃശൂരിലെ സുരേഷ് ഗോപിയുടെ താരപ്രശസ്തിയും മികച്ച സംഘടനാ സംവിധാനവും കുതിച്ചുയരുന്ന വോട്ട് വളർച്ചയും ഒപ്പം ക്രൈസ്തവസഭയുടെ പിന്തുണയിലുമാണ് പാർട്ടിയുടെ പ്രതീക്ഷ.

ആറിൽ നിന്നും 28 ശതമാനമായി ബിജെപിയുടെ വോട്ട് വിഹിതം തൃശ്ശൂരിൽ ഉയർന്നതും പാർട്ടിക്ക് പ്രതീക്ഷ നൽകുന്ന മറ്റൊരു പ്രധാന ഘടകമാണ്. ബിജെപിയുടെ ആറ് എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാമതാണ് തൃശൂർ. സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചും ചുവരെഴുതിയുമെല്ലാം കളംപിടിക്കൽ സജീവമാണ് ബിജെപി.

thrissur BJP narendra modi Suresh Gopi