/kalakaumudi/media/post_banners/8f5232069e45ece71552110c73d9f682777a73b8926d6f3a07ce581014f35900.jpg)
വര്‍ക്കല: ഏറ്റവും ആധുനിരായ മനുഷ്യന് കൂടി സ്വീകാര്യമാകുംവിധമാണ് ശ്രീനാരായണഗുരു തന്റെ തത്ത്വദര്‍ശനം പ്രപഞ്ചനം ചെയ്തതെന്ന് ശ്രീനാരായണധര്‍മ്മ സംഘാദ്ധ്യക്ഷന്‍ സച്ചിദാനന്ദ സ്വാമി.
ശിവഗിരിയില്‍ ഗുരുദേവന്‍ 1912ല്‍ ശാരധ പ്രതിഷ്ഠ നടത്തിയപ്പോള്‍ ആ പ്രതിഷ്ഠയോട് ചേര്‍ന്ന് ഒരു സ്ത്രീ- വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. മാത്രമല്ല ഗുരുദേവന്‍ സ്‌പോര്‍ട്‌സും ഗെയിംസും മറ്റു കാര്യപരിപാടികളും ഉള്‍പ്പെടുത്തി.
കേരളത്തില്‍ അനേകം വിദ്യാര്‍ത്ഥി സംഘടനകള്‍ രൂപീകൃതമാകുന്നതിനു എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഗുരുദേവന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തികമാക്കിയിരുന്നു.
സ്ത്രീകളുടെ സമത്വത്തിനായി 1904ല്‍ തന്നെ സ്ത്രീ സമാജം സ്ഥാപിച്ച ഗുരുദേവന്‍ 1912 ഓടെ സ്ത്രീകള്‍ക്കായി നിരവധി കര്‍മ്മ പരിപാടികള്‍ ഏര്‍പ്പെടുത്തിയതായും സ്വാമി പറഞ്ഞു.
ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ പ്രാധാന്യം എന്നത് മഹത്തരമാണെന്ന് ഗുരുദേവന്‍ ചൂണ്ടാകാട്ടിയിരുന്നു. അങ്ങനെ ദീര്‍ഘദര്‍ശിയായ കാലത്തിനുമുമ്പെ നടന്ന മഹാനായ ഗുരുവും ഋഷിയുമായ ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ സംഭാവനകള്‍ വിലയിരുത്തി പഠിക്കണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1888ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തികൊണ്ട് ശ്രീനാരായണ ഗുരു ലോകത്തിന് നല്‍കിയ ആദ്യ സന്ദേശമാണ് ജാതിമത വിദ്വേഷമോ വിഭാഗീയ ചിന്താഗതികളില്ലാതെ എല്ലാവരും സാഹോദര്യത്തോടെ കഴിയുന്ന ഒരു മാത്യകാലോകം ഏകലോകം ഏകലോക വ്യവസ്ഥിതിയാണ് ശ്രീനാരായണ ഗുരുദേവന്റെ അന്തര്‍ധാരയെന്ന് മനസ്സിലാക്കണമെന്നും സച്ചിദാനന്ദസ്വാമി ആവശ്യപ്പെട്ടു.
സര്‍വ്വരാജ്യത്തും അതിവസിക്കുന്ന സര്‍വ്വജനതയും ജാതിമത വര്‍ണ്ണവര്‍ഗ്ഗ ദേശകാല ഭാഷാവ്യത്യാസമില്ലാതെ സാഹോദര്യത്തോടെ കഴിയുന്ന ഒരു മാതൃക ലോകത്തെ അന്തര്‍നേത്രം കൊണ്ട് കണ്ടുകൊണ്ടാണ് 1888 മുതല്‍ 1928 വരെ നാല്പതു വര്‍ഷക്കാലം ഗുരുദേവന്‍ തന്റെ ആത്മാവും ജീവിതവും ബലിയര്‍പ്പിച്ച് പ്രയത്‌നം ചെയ്തു.
ഇന്ന് ഈ 91-മത് ശിവഗിരി തീര്‍ത്ഥാടന വേളയില്‍ എത്തിനില്‍ക്കുമ്പോള്‍ കേരളത്തിന്റെ പല ഭാഗത്ത് നിന്ന് ത്യാഗനിര്‍ഭരമായി ശിവിഗിരിയില്‍ എത്തിച്ചേര്‍ന്നത് ഏകദേശം 100 അധികം പതയാത്രകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.