മഹാത്മാ ഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ല, സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസ്; വിവാദ പരാമര്‍ശവുമായി തമിഴ്‌നാട് ഗവര്‍ണര്‍

ഗാന്ധിജിയെയും സുഭാഷ് ചന്ദ്രബോസിനെയും കുറിച്ചുള്ള തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ പരാമര്‍ശം വിവാദമാകുന്നു.

author-image
Web Desk
New Update
മഹാത്മാ ഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ല, സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസ്; വിവാദ പരാമര്‍ശവുമായി തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ: ഗാന്ധിജിയെയും സുഭാഷ് ചന്ദ്രബോസിനെയും കുറിച്ചുള്ള തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ പരാമര്‍ശം വിവാദമാകുന്നു. സ്വാതന്ത്ര്യ സമരത്തില്‍, 1942 ന് ശേഷം മഹാത്മാ ഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ല. ശക്തായ ചെറുത്തുനില്‍പ്പിലൂടെ നേതാജി സുഭാഷ് ചന്ദ്രബോസാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണര്‍ പറഞ്ഞു.

മറ്റുള്ളവരുടേത് പോലെ നേതാജിയുടെ ത്യാഗവും അനുസ്മരിക്കുകയും അഭിനന്ദിക്കുകയും വേണം. മുഹമ്മദലി ജിന്നയാണ് രാജ്യത്ത് വിഭാഗീയതയ്ക്ക് തുടക്കമിട്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Tamil Nadu india mahatma gandhi national news r n ravi tamil nadu governor